നെയ്മര്‍ വീണ്ടും രക്ഷകനായി, കൊളംബിയക്കെതിരെ ബ്രസീലിന് വിജയം
സൂപ്പര്‍ താരം നെയ്മറാണ് മനേഹരമായൊരു ഷോട്ടിലൂടെ ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്
ബ്യൂണസ് ഏറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊളംബിയയെ ബ്രസീല്‍ 2-1 ന് തകര്‍ത്തു. മത്സരത്തിന്റെ തുടക്കം മുതല്‍ ബ്രസീലിനായിരുന്നു മേല്‍ക്കൈ. മത്സരം തുടങ്ങി രണ്ടാം മിനിറ്റല്‍ തന്നെ നെയ്മര്‍ എടുത്ത ഫ്രീകിക്ക് മനോഹരമായൊരു ഹെഡറിലൂടെ ജോ മിറാന്‍ഡാ ഗോള്‍ വലയിലെത്തിച്ച് ബ്രസീലിന് ലീഡ് സമ്മാനിച്ചു.
തുടര്‍ന്ന് കൊളംബിയ സമനില ഗോളിനായുള്ള ശ്രമം തുടങ്ങി. 36-ാം മിനിറ്റില്‍ ബ്രസീല്‍ താരം മാര്‍ക്കിനോസിന് പറ്റിയ പിഴവില്‍ നിന്നാണ് കൊളംബിയയുടെ ഗോള്‍ പിറന്നത്.
കൊളംബിയന്‍ താരങ്ങള്‍ ഗോള്‍ നേടുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ മാര്‍ക്കിനോസ് തൊടുത്ത ഹെഡര്‍ ബ്രസീലിയന്‍ ഗോളി അലിസണ്‍ കൈപിടിയിലാക്കും മുമ്ബ് ഗോള്‍ വര കടന്നു.
അതോടെ മത്സരം സമനിലയിലായി.
എന്നാല്‍ മത്സരത്തിന്റെ 74-ാം മിനിറ്റില്‍ മത്സരം മാറി മറിഞ്ഞു. സൂപ്പര്‍ താരം നെയ്മറാണ് മനേഹരമായൊരു ഷോട്ടിലൂടെ ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്. പിന്നീട് സമനില ഗോളിനായി കൊളംബിയ ശ്രമിച്ചെങ്കിലും ബ്രസീല്‍ പ്രതിരോധത്തിനു മുന്നില്‍ അതെല്ലാം നിഷ്പ്രഭമായി.
അതേ സമയം കോപ്പ അമേരിക്കയിലെ ചാമ്ബ്യന്‍മാരായ ചിലി സ്വന്തം നാട്ടില്‍ ബൊളീവിയയോട് ഗോള്‍രഹിത സമനില വഴങ്ങി. കഴിഞ്ഞ മത്സരത്തില്‍ ചിലി പരാഗ്വയോട് തോറ്റിരുന്നു. എഡിസന്‍ കവാനി ഇരട്ട ഗോള്‍ നേടിയ മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ പരാഗ്വായെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തു. ക്രിസ്റ്റിയന്‍ റോഡ്രിഗസും ലൂയു സുവാരസും ഉറുഗ്വായ്ക്കായി ലക്ഷ്യം കണ്ടു.
No comments:
Post a Comment