Tuesday, 6 September 2016

അടിമാലിയിലെ ലോറി ഡ്രൈവര്‍ 20 വര്‍ഷം കൊണ്ട് കോടികള്‍ മൂല്യമുള്ള കെഎന്‍പി കമ്ബനിയുടെ ഉടമയായി മാറി; ഉദ്യോഗസ്ഥരും വക്കീലന്മാരും പത്രക്കാരും അവരുടെ അതിഥികളായി: പാവപ്പെട്ട തമിഴരേയും മുതുവാന്മാരേയും കൂട്ടുപിടിച്ച്‌ യൂക്കാലി എന്ന വിഷവൃക്ഷത്തിലൂടെ വട്ടവടയെയും കാന്തല്ലൂരിനേയും തകര്‍ത്തെറിഞ്ഞ കഥ



ജിജോ കുര്യന്‍

വട്ടവടയും കോവിലൂരും ഒരു കാലം 'കേരളത്തിന്റെ പഴക്കൂട' എന്നറിയപ്പെട്ടിരുന്നു. ഇവിടുത്തെ ഊരുകള്‍ 1900 വരെ ധാന്യങ്ങളുടെ കാലവറകളായിരുന്നു. വെള്ളക്കാരാണ് ഊരുകാരെ ഉരുളക്കിഴങ്ങു് , ക്യാരറ്റ് , ബീട്രൂറ്റ്, കാബേജ് എന്നിവയൊക്കെ കൃഷി ചെയ്യാന്‍ പരിശീലിപ്പിച്ചത്.

ഒപ്പം സ്ട്രോബെറി പോലുള്ള ശീതകാല പഴങ്ങളും കൃഷി ചെയ്യാന്‍ തുടങ്ങി. കാലംപോകെ കൃഷി രീതിയിലെ അപാകതകള്‍ മൂലം മേല്‍മണ്ണിന്റെ ഗുണം കുറഞ്ഞു വന്നു. അക്കാലത്താണ് പുറത്തു നിന്നെത്തിയ (പ്രധാനമായും ഇടുക്കിയുടെ ലോറേഞ്ച്, എറണാകുളം) കുത്തക മുതലാളിമാര്‍ ഈ കര്‍ഷക ഗ്രാമത്തിന്റെ മലകളിലും താഴ്വാരങ്ങളിലും ഗ്രാന്‍ഡിസ് മരങ്ങള്‍ (യൂക്കാലി) നട്ടുവളര്‍ത്തി ലാഭം കൊയ്യാന്‍ തുടങ്ങിയത്.


പച്ചക്കറികൃഷി തുടര്‍ച്ചയായി നഷ്ടടമായപ്പോള്‍ ഗ്രാമവാസികളും ആ ലാഭക്കൊയ്ത്തിന്റെ വഴി തേടി. കൃഷിയിടങ്ങള്‍ ഗ്രാന്‍ഡിസ് മരത്തോട്ടങ്ങളായി. എന്നാല്‍ അമിതമായി മണ്ണില്‍നിന്ന് ജലവും ജൈവാംശവും വലിച്ചെടുത്ത് തഴയ്ക്കുന്ന ഈ മരങ്ങള്‍ അവരുടെ മണ്ണിനേയും പ്രകൃതിയേയും ഊഷരമാക്കിയത് അറിയാന്‍ അവര്‍ വീണ്ടും വൈകി.

അമ്ബത് ഏക്കര്‍ ഉള്ളവന്‍ എങ്ങനെ 1500 ഏക്കര്‍ സ്വന്തമാക്കി? നിയമം ലംഘിച്ച്‌ പണിതുയര്‍ത്തിയ റിസോര്‍ട്ടുകളുടെ ഉടമകളാര്? വിഎസിന്റെ പുലിയും പൂച്ചയും മലയിറങ്ങിയ ശേഷം എങ്ങനെ കൊള്ള ഇരട്ടിയായി? പരിസ്ഥിതി കളങ്കപ്പെടുത്തുന്നത് കുമ്ബസാരക്കുറ്റം ആക്കും മുമ്ബ് ഒരുകൂട്ടം നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂന്നാറിനെ വ്യഭിചരിക്കുന്നത് കണ്ടെത്താന്‍ ഇറങ്ങിയ വൈദികന്‍ പറയുന്ന കഥ


3000 രൂപ പാട്ടത്തിന് പൂഞ്ഞാര്‍ രാജാവിനോട് മണ്‍റോ സായിപ്പ് പാട്ടത്തിനെടുത്ത 1,36,000 ഏക്കര്‍ ഭൂമി എങ്ങനെ ഒരു നഗരം അടക്കം ടാറ്റയുടെ കൈയില്‍ എത്തി? നേതാക്കള്‍ക്ക് ബംഗ്ലാവുകളും അവരുടെ മക്കള്‍ക്ക് ജോലിയും നല്‍കി ടാറ്റ നാടു മുടിക്കുന്നത് ഭയാനകമായി: മൂന്നാറിന് വേണ്ടി വിലപിക്കുന്നവര്‍ കൊള്ളക്കാരാവുന്ന കഥയുടെ രണ്ടാം ഭാഗം

കയ്യേറിയ 50 ഏക്കര്‍ എംഎം മണിയുടെ സഹോദരന്റെ വക; അഞ്ചുസെന്റ് പട്ടയത്തില്‍ 12 സെന്റ് നിറഞ്ഞ് സിപിഐയുടെ പഞ്ചനക്ഷത്ര റിസോര്‍ട്ട്; ചെങ്കുത്തായ മലയിലെ ബഹുനില മന്ദിരം ജോയിസ് ജോര്‍ജിന്റെ സഹോദരന്റെ; മാണിയുടെ മരുമക്കള്‍ക്ക് കോടികളുടെ റിസോര്‍ട്ട്; പട്ടയമേളകള്‍ ഹര്‍ത്താല്‍ നടത്തി ഉഴപ്പുന്നതിന്റെ പിന്നിലും ഗൂഢാലോചന; മൂന്നാറില്‍ വിഎസിന്റെ ഓപ്പറേഷന്‍ പൊളിഞ്ഞത് ഇങ്ങനെ

അജ്ഞരായ ഈ മനുഷ്യര്‍ നാളെ അവരുടെ മണ്ണിനും ജീവിതത്തിനും സംഭവിക്കാന്‍ പോകുന്നതൊന്നും ഗൗരവമായി ചിന്തിക്കാതെ മുതലാളിമാര്‍ക്ക് ഒത്താശചെയ്ത് കൂടെനിന്നു. ഒരിക്കല്‍ വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ മാത്രം ജലസമൃദ്ധമായിരുന്ന വട്ടവട, കോവിലൂര്‍ ഗ്രാമങ്ങള്‍ ഇപ്പോള്‍ വരള്‍ച്ചയുടെ പിടിയിലമരുന്നു. വര്‍ഷത്തില്‍ ആറുമാസത്തില്‍ കൂടുതല്‍.

സമുദ്രനിരപ്പില്‍ നിന്ന് 4000 അടിക്ക് മേലെ ഉയരമുള്ള മൂന്നാറിന്റെ മലകളില്‍ യൂക്കാലി നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. അന്ന് ലോകം മുഴുവന്‍ കാര്‍ഷിക പരീക്ഷണങ്ങളുടെ കാലമായിരുന്നു. പ്ലാന്റേഷന്‍ മേഖലയില്‍ വര്‍ദ്ധിച്ചുവന്ന വിറകിന്റെ ആവശ്യത്തിനായിരുന്നു യൂക്കാലി നട്ടു പിടിപ്പിച്ചത്. വളരെ വേഗത്തില്‍ ഒരു ഒറ്റത്തടിയായി വളരുന്നു. മുറിച്ച്‌ ശേഖരിക്കാന്‍ എളുപ്പം. വേഗത്തില്‍ തീ പിടിക്കുന്നു ഇവയൊക്കെയാണ് അതിന് അവര്‍ കണ്ട ഗുണങ്ങള്‍.




വനസംരക്ഷണത്തെ നമ്മള്‍ ഗൗരവമായി എടുക്കുന്നത് എഴുപതുകളിലാണ്. പശ്ചിമഘട്ടത്തിന്റെ വനമേഖലയ്ക്ക് ഗണ്യമായി കുറവ് സംഭവിച്ചെന്നും ശേഷിക്കുന്ന വനഭൂമിയെങ്കിലും സംരക്ഷിക്കപ്പെടണമെങ്കില്‍ ഇന്ധന ആവശ്യത്തിന് ജനങ്ങള്‍ സ്വാഭാവിക വനത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടു വരണമെന്നുമുള്ള ചിന്തയിലാണ് സോഷ്യല്‍ ഫോറസ്ട്രി തന്നെ റവന്യൂ ഭൂമിയില്‍ സ്റ്റേറ്റിന്റെ ഇന്ധന തടി ആവശ്യത്തിനായി വേഗത്തില്‍ വളരുന്ന, വളര്‍ച്ചയ്ക്ക് അധികം സ്ഥലവിസ്തീര്‍ണ്ണം ആവശ്യമില്ലാത്ത യൂക്കാലി നട്ടുപിടിപ്പിക്കുന്നത്.

വേണ്ടത്ര പാരിസ്ഥിതിക പഠനങ്ങളൊന്നും നടത്തി ആരംഭിച്ച ഒന്നായിരുന്നില്ല അത്. കുറഞ്ഞ സ്ഥലത്ത്. കുറഞ്ഞ സമയത്ത്, കൂടുതല്‍ ലാഭം. അതായിരുന്നു യൂക്കാലിയുടെ വ്യാവസായിക സാധ്യത.

യൂക്കാലി മരങ്ങള്‍ വട്ടവട ഗ്രാമത്തിന്റെ കൃഷിയിടങ്ങളിലും ചെരിവുകളിലും മലമുകളിലും ചേക്കേറാന്‍ തുടങ്ങിയത് തൊണ്ണൂറുകള്‍ക്ക് ശേഷമാണ്. വട്ടവടയുടെ ആദിമ നിവാസികള്‍ മുതുവാന്‍ ഗോത്ര വിഭാഗങ്ങളായിരുന്നു. അവിടെ പിന്നീട് കുടിയേറിപ്പാര്‍ത്തവരാണ് തമിഴ് സമൂഹങ്ങള്‍.




1980കള്‍ വരെ ആദിമ ഗോത്ര വര്‍ഗ്ഗവും തമിഴ് കുടിയേറ്റക്കാരും മാത്രം അധിവസിച്ചിരുന്ന വട്ടവടയില്‍ മലയാളി എത്തിപ്പെടുന്ന കാലത്ത് തുടങ്ങുന്നതാണ് വട്ടവടയുടെ പാരിസ്ഥിതിക അധോഗതി. വട്ടവടയില്‍ 1990 കളില്‍ ശക്തമായി ഭൂമി 'കയ്യേറി'യെത്തിയ മലയാളികള്‍ക്ക് ലാഭക്കൊയ്ത്ത് മാത്രമായിരുന്നു ലക്ഷ്യം.

വട്ടവടയുടെ ഭൂമി കൈവശമാക്കുന്നതില്‍ മലയാളി സമൂഹം തന്ത്രപൂര്‍വ്വം തമിഴ് സമൂഹത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മലമുകളിലെ കാടുകള്‍ വെട്ടിപ്പിടിച്ചെടുത്താല്‍ വാങ്ങിക്കൊള്ളാമെന്നുള്ള ഉറപ്പ് കട്ടിയപ്പോള്‍ തമിഴന്‍ ആ വഴി തിരഞ്ഞെടുത്തു. അവിടെ പണം കൊയ്യുന്ന യൂക്കാലി വ്യവസായത്തിന്റെ മാജിക്കും കൂടി കാട്ടിത്തരാമെന്നായപ്പോള്‍ അവര്‍ ഒട്ടും മടിച്ചില്ല. മലയാളി തമിഴനില്‍ നിന്ന് ഭൂമി ചുളുവിലയ്ക്ക് വാങ്ങി. രേഖകള്‍ ഉള്ളതും ഇല്ലാത്തതുമായ ഭൂമി. എങ്ങനെ ചെങ്കുത്തായ താഴ്വാരങ്ങളിലും മലമുകളിലും ഭൂമിക്ക് രേഖകള്‍ ഉണ്ടായി എന്ന് ചോദിക്കരുത്. പിന്നെ അവിടെ വ്യാപകമായ യൂക്കാലി നടീല്‍ അരങ്ങേറുകയായിരുന്നു.




മൂന്നാം വര്‍ഷം വെട്ടിപ്പോകുന്ന മരങ്ങള്‍ വീണ്ടും അതി ശക്തിയായി കുറ്റിയില്‍ നിന്ന് മുളച്ചുവന്ന് തഴയ്ക്കും. വര്‍ഷം മുഴുവന്‍ തമിഴന് പണി, കൈ നിറയെ പണം. ആവേശം മൂത്ത് തമിഴര്‍ തങ്ങളുടെ കൃഷിയിടത്തിലും നട്ടു പണം കായ്ക്കുന്ന ഈ മരം. കെ.എന്‍.പി. മരക്കച്ചവടക്കമ്ബനിയുടെ ജീപ്പുകളും ലോറികളും വട്ടവടയുടെ ചെങ്കുത്തായ കുന്നിന്‍ മുകളിലൊക്കെ ചീറി നടന്നു.

ഒരു അതിസാധാരണ അടിമാലിക്കാരന്‍ ലോറി ഡ്രൈവര്‍ വെറും ഇരുപത് വര്‍ഷം കൊണ്ട് കോടികളുടെ അസ്തിയുള്ള കെ.എന്‍.പി. കമ്ബനിയുടെ ഉടമയായി. വട്ടവടയുടെ ഭൂമി പ്രശ്നം പഠിക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും വക്കീലന്മാരും പത്രക്കാരും കെ.എന്‍.പിയുടെ ഗസ്റ്റ് ഹൗസുകളില്‍ ആതിഥ്യം സ്വീകരിച്ച്‌ ആഘോഷിച്ച്‌ പോയി. അതിനിടയില്‍ വട്ടവട ഗ്രാമത്തിന് എന്തു സംഭവിച്ചു?




വര്‍ഷം മുഴുവന്‍ ജലസമൃദ്ധമായിരുന്ന വട്ടവട ഗ്രാമം വരള്‍ച്ചയുടെ പിടിയില്‍ പെട്ട് മണ്ണ് തരിശാകാന്‍ തുടങ്ങി. വെള്ളം കുടിച്ച്‌ ചീര്‍ക്കുന്ന യൂക്കാലി മരങ്ങള്‍ മുമ്മൂന്ന് വര്‍ഷങ്ങളില്‍ വെട്ടിയിറങ്ങിയപ്പോള്‍ മണ്ണ് ഊഷരമായി. ഈ ഏക വൃക്ഷത്തോട്ടം ജൈവ വൈവിദ്ധ്യത്തെ നശിപ്പിച്ചു. ഇന്നോളം ഒരു മലയാളിയും അവിടെ കൃഷി ചെയ്തിട്ടില്ല.

അവര്‍ ചെയ്തത് യൂക്കാലി നട്ട് ലാഭം കൊയ്യുകയായിരുന്നു. ആര്‍ക്കാണ് ആത്യന്തികമായി നഷ്ടപ്പെട്ടത് എന്ന് ചോദിച്ചാല്‍ വട്ടവടയിലെ പരമ്ബരാഗത കര്‍ഷകര്‍ക്കാണ്. അവരുടെ മണ്ണാണ് തരിശായത്. അവരുടെ കുടിവെള്ളവും നീര്‍ച്ചാലുകളുമാണ് വറ്റിയത്. എന്നിട്ടിപ്പോള്‍ ഗവണ്‍മെന്റ് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നു.

ഒരുനാള്‍ വര്‍ഷം മുഴുവന്‍ നീര്‍ച്ചാലുകള്‍ ഒഴുകി ഹരിതാഭമായിരുന്ന ഒരു ഗ്രാമം മുഴുവന്‍ കൃഷിക്കും മറ്റാവശ്യത്തിനുമായി പൈപ്പ് വെള്ളം എത്തിച്ചു കൊടുക്കാന്‍ അവിടെ മുഴുവന്‍ പൈപ്പുകള്‍ കഴിച്ചിടുന്നു. ആ പൈപ്പുകളില്‍ വര്‍ഷം മുഴുവന്‍ ഇടതടവില്ലാതെ എവിടെ നിന്ന് വെള്ളം കിട്ടുമെന്ന് മാത്രം ചോദിക്കരുത്. ജൈവാംശം നഷ്ടപ്പെട്ട മണ്ണിന് വേണ്ടി സമൃദ്ധമായി രാസവളവും കീടനാശിനിയും കൊടുക്കുന്നു. ഇതാണ് കീഴ് മേല്‍ മറഞ്ഞ വികസനവും സംരക്ഷണവും.




വട്ടവടയുടെ പ്രശ്നങ്ങള്‍ പലതാണ്. ആദ്യ പ്രശ്നം ഭൂമി പ്രശ്നം തന്നെ. 1990ന് ശേഷം മലയാളി തമിഴനെ മറയാക്കി കൈയേറിയ ഭൂമി മുഴുവന്‍ ഒരു റീസര്‍വ്വേ നടത്താതെ ഒരിക്കലും അത് പരിഹരിക്കപ്പെടാവുന്നതല്ല. ഇപ്പോഴത്തെ എംപി. ജോയ്സ് ജോര്‍ജിന് കൊട്ടക്കാമ്ബൂര്‍ ഉള്ള ഭൂമിയടക്കം പുറമേക്കാര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി ശരിയായ രേഖകളോടെയാണോ എന്ന ചോദ്യം ചോദിക്കാന്‍ ഏറെ രാഷ്ട്രീയ കടമ്ബകള്‍ കടക്കണം.

ഏക വൃക്ഷത്തോട്ട വ്യവസായത്തിലൂടെ നശിച്ചുപോയ മണ്ണിനെ അതിന്റെ സ്വാഭാവികതയിലേ്ക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള നൈപുണ്യമൊന്നും നമ്മുടെ കൃഷി വകുപ്പിന്റെ കൈവശമില്ലെന്നതാണ് മറ്റൊരു പ്രശ്നം. എന്തായാലും ഭൂമി ഇടപാടില്‍ തീരുമാനമാകും വരെ യൂക്കാലി മരങ്ങള്‍ വട്ടവടയില്‍ നിന്ന് മുറിക്കേണ്ടെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ ക്യാബിനറ്റ് തീരുമാനമുണ്ടായി.




വട്ടവട , കാന്തല്ലൂര്‍ ഗ്രാമങ്ങളില്‍ മാത്രമല്ല ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലും യൂക്കാലി കൃഷിയുണ്ട്. മലഞ്ചെരിവുകളില്‍ കൃഷി ചെയ്തിട്ടുള്ള യൂക്കാലി മുറിച്ചെടുത്തു കഴിഞ്ഞ് തീയിടുന്ന രീതി വ്യാപകമാണ്. മണ്ണിന്റെ അവശേഷിക്കുന്ന ജീവന്‍ നഷ്ടപ്പെടുത്തുന്ന ഈ രീതി കര്‍ശനമായി നിരോധിക്കപ്പെടേണ്ട ഒന്നാണ്. യൂക്കാലി മരങ്ങളുടെ കുറ്റികള്‍ യന്ത്ര സഹായത്താല്‍ വേരോടെ പിഴുതെടുക്കുമ്ബോള്‍ മണ്ണൊലിപ്പ് വന്‍ തോതിലുണ്ടാകും.

ഇടനാട്ടിലെ കോണ്ടൂര്‍ ലൈന്‍ രീതികള്‍ ഹൈറേഞ്ച് കര്‍ഷകര്‍ക്ക് പരിചയമുള്ള കാര്യമല്ല . കോണ്ടൂര്‍ ലൈനുകള്‍ മഴവെള്ളം മണ്ണില്‍ ഊര്‍ന്നിറങ്ങാനും ഉറവകള്‍ സജീവമാകാനും സഹായിക്കുന്നു . കോണ്ടൂര്‍ ലൈനുകള്‍ നിര്‍മ്മിക്കുന്ന രീതി കേരളത്തിലെ കാര്‍ഷിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശീലിപ്പിക്കുന്നില്ല എന്നത് ദുഃഖകരമായ കാര്യമാണ്. മണ്ണിലെ ജൈവ വൈവിധ്യം എങ്ങിനെ ഉണ്ടാകുന്നുവെന്നും അവ കൃഷിയെ എങ്ങിനെ സഹായിക്കുന്നുവെന്നും മലയോര കര്‍ഷകരെ പഠിപ്പിക്കുന്ന ഒരു ക്ലാസ് റൂം പോലും കേരളത്തിലില്ല.

മലകളും, വനങ്ങളും, പുല്‍മേടുകളും കര്‍ഷകര്‍ക്കും നാടിനും നല്‍കുന്ന സേവനങ്ങളെ തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കാനുണ്ടാക്കുന്ന പദ്ധതികളെ അവഗണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന പ്രവണത എന്തെല്ലാം കെടുതികളാണ് കാര്‍ഷിക മേഖലയ്ക്ക് വരുത്തിയതെന്ന് ഇനിയെങ്കിലും ഇടുക്കിയിലെ യുവ കര്‍ഷകര്‍ പഠിക്കാന്‍ ശ്രമിക്കേണ്ടതാണ്. അവരുടെ തന്നെ നിലനില്‍പ്പിന് വേണ്ടിയെങ്കിലും.

ഇന്നല്ലെങ്കില്‍ നാളെ മണ്ണിന്റെ ഊര്‍വ്വരതയും ജലാംശവും ഊറ്റികുടിക്കുന്ന രാക്ഷസമരങ്ങളെ വെട്ടി നീക്കി മാത്രമേ കൃഷിയോഗ്യമായ പഴയ മണ്ണിലേയ്ക്ക് വട്ടവടയേയും ഇടുക്കിയുടെ മുഴുവന്‍ യൂക്കാലിവനം പിടിപ്പിച്ച ഹൈറേഞ്ചിനേയും സാവകാശമെങ്കിലും കൊണ്ടുവരാനാവൂ. ഇക്കോ റിസ്റ്റൊറേഷന്‍ പ്രോജക്റ്റ് എന്ന വിളിപ്പേരില്‍ ചില സുഹൃത്തുക്കള്‍ ഇപ്പോള്‍ വട്ടവടയില്‍ തന്നെ ആരംഭിച്ചിരിക്കുന്ന ജൈവ മണ്ണു സമ്ബുഷ്ഠീകരണ പ്രവര്‍ത്തനങ്ങള്‍ അതാണ്. അത്തരം ശ്രമങ്ങളെ ഏറ്റെടുത്തും ഏകീകരിച്ചും കേരളത്തിന്റെ പഴക്കൂടയെ വീണ്ടും ഫലസമൃദ്ധമാക്കാന്‍ ഇറങ്ങിത്തിരിക്കണം. ഇടുക്കി സമഗ്രമായ ഒരു വിമോചനം കാത്തിരിക്കുന്നു.

(പരമ്ബര അവസാനിച്ചു)

No comments:

Post a Comment