Saturday, 10 September 2016

2000 പേര്‍ക്ക് ഓര്‍ഗാനിക് ഓണ സദ്യയുമായി സില്‍വര്‍ സ്പൂണ്‍



കൊച്ചി : പ്രമുഖ കാറ്ററിംഗ് കമ്ബനിയായ സില്‍വര്‍ സ്പൂണിന്റെ 16-ാം വാര്‍ഷികാഘോഷം ക്ഷണിക്കപ്പെട്ട 2000 പേര്‍ക്ക് ഓര്‍ഗാനിക് ഓണസദ്യ നല്‍കി ആഘോഷിക്കുന്നു.

കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലില്‍ തിരുവോണനാളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് ഓര്‍ഗാനിക് ഓണസദ്യ.

ഓരോ അരമണിക്കൂറിലും കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ പെര്‍ഫോര്‍മന്‍സും ഉണ്ടാകും. 24 തരം വിഭവങ്ങള്‍ 14 പാചക വിദഗ്ദരാണ് തയ്യാറാക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഓണസദ്യ ഒരുക്കുന്നതെന്ന് സില്‍വര്‍ സ്പൂണ്‍ മാനേജിംഗ് ഡയറക്ടര്‍ ടി.എ നിഷാദ് പറഞ്ഞു. 

വെഡിംഗ് ഇവന്റ് കമ്ബനികൂടിയായ സില്‍വര്‍ സ്പൂണിന്റെ പുതിയ സംരംഭമായ സില്‍വര്‍ സ്പൂണ്‍ കോര്‍പ്പറേറ്റ് ഇവന്റ്സിന്റെ ലോഗോ പ്രകാശനം ഫാ.
സെബാസ്റ്റ്യന്‍ നാഴിയംപാറ നിര്‍വ്വഹിച്ചു. ചെയര്‍ പേഴ്സണ്‍ മജിത ഇല്ല്യാസ്, റോബിന്‍ കടവന്‍, ഇവന്‍സ് കോര്‍ഡിനേറ്റര്‍ സലാം ഹൈവേ, വി.എ ഇല്ല്യാസ് എന്നിവരും പങ്കെടുത്തു.

No comments:

Post a Comment