Sunday, 11 September 2016

36 വര്‍ഷം മുമ്ബ് അമ്മാവനെ കൊന്ന് അധികാരത്തില്‍ എത്തി; ശത്രുക്കളെ കൊന്ന് അവയവങ്ങള്‍ ഭക്ഷിക്കുന്നത് ഇഷ്ടം; ലോകം ഒരുപാട് മാറിയിട്ടും ഏകാധിപതികള്‍ വാഴുന്ന രാജ്യങ്ങള്‍ ഏറെയെന്ന് തെളിയിച്ച്‌ ഇക്വാട്ടോറിയല്‍ ഗ്യുനിയാസ്



ഇന്ന് ലോകം ഏറെ പുരോഗതി പ്രാപിച്ചുവെന്നും ഏകാധിപതികളുടെ കാലം കഴിഞ്ഞുവെന്നുമൊക്കെ വാദിക്കുന്നവരുണ്ട്. എന്നാല്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വാട്ടോറിയല്‍ ഗ്യുനിയാസിലെ തിയോഡോറോ ഒബിയാന്‍ഗ് ഗ്യൂമ എംബാസോഗോയുടെ പേര് കേട്ടാല്‍ ഇത്തരക്കാര്‍ക്ക് പിന്നെ ഒന്നും പറയാനുണ്ടാവില്ല. തന്റെ ശത്രുക്കളുടെ അവയവങ്ങള്‍ ജീവനോടെ തിന്നുന്ന ഏകാധിപതിയാണിദ്ദേഹമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരു പക്ഷേ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവുമധികം കാലം അടക്കി വാണ് കൊണ്ടിരിക്കുന്ന ഏകാധിപതിയുമാണിദ്ദേഹം.
36 വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്റെ അമ്മാവനെ കൊന്ന് അധികാരത്തിലെത്തിയ ഈ ഏകാധിപതി ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 93.7 ശതമാനം വോട്ടുകള്‍ നേടി വീണ്ടും സ്ഥാനത്ത് തുടരുന്ന കാഴ്ചയാണുള്ളത്. കര്‍ക്കശമായ ഉരുക്ക് മുഷ്ടിയോടെ അതിക്രൂരമായി തന്റെ രാജ്യത്തെ ഇത്രയും കാലമായി അടക്കി വാണിട്ടും ഇദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടുവെന്നത് അതിശയകരമാണ്.ലോകം ഏറെ മാറിയിട്ടും ഏകാധിപതികള്‍ വാഴുന്ന രാജ്യങ്ങള്‍ ഏറെയെന്ന് തെളിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഇക്വാട്ടോറിയല്‍ ഗ്യുനിയാസ്.

ദശാബ്ദങ്ങള്‍ക്ക് മുമ്ബ് അമ്മാവനെ സ്ഥാനഭ്രഷ്ടനാക്കിയ തിയോഡോറോ അദ്ദേഹത്തെ നിര്‍ദയം വെടി വച്ച്‌ കൊല്ലിക്കുകയായിരുന്നു. എന്നാല്‍ കത്തോലിക്കാ ചര്‍ച്ചിനെ പോലും നിരോധിച്ചിരുന്ന തന്റെ അമ്മാവനേക്കാള്‍ അല്‍പം അയവുള്ള ആളായിരുന്നു ഇദ്ദേഹം. എന്നാല്‍ ചര്‍ച്ചിനെ പൂര്‍ണമായും തന്റെ നിയന്ത്രണത്തിന് കീഴില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ ഇദ്ദേഹം അധികാരം നല്‍കിയിരുന്നുള്ളൂ. ദശാബ്ദങ്ങളിലെ തന്റെ ഏകാധിപത്യ ഭരണകാലത്തിനിടെ വന്‍ സമ്ബത്താണ് ഇദ്ദേഹം കൈപ്പിടിയിലാക്കി സുഖിച്ച്‌ വാഴുന്നത്. എന്നാല്‍ രാജ്യത്തെ ഭൂരിഭാഗം പേരും കൊടിയ ദാരിദ്ര്യത്തിലാണ് കഴിയുന്നത്.ഇവിടുത്തെ മഹാഭൂരിപക്ഷത്തിനും അടിസ്ഥാന വിദ്യാഭ്യാസമോ ചികിത്സയോ ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സമീപ വര്‍ഷങ്ങല്‍ലായി സബ്-സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ എണ്ണയുല്‍പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇക്വാട്ടോറിയല്‍ ഗ്യുനിയാസ്. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ധനം ഇവിടുത്തുകാര്‍ക്കിടയില്‍ പങ്ക് വയ്ക്കപ്പെടുന്നില്ലെന്നതാണ് ഇവിടുത്തെ ദാരിദ്ര്യത്തിന് കാരണം. ഇദ്ദേഹം നരഭോജിയാണെന്നാണ് എതിരാളികള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. തിയോഡോറോ തന്റെ പൊളിറ്റിക്കല്‍ കമ്മീഷണറുടെ വൃഷണവും തലച്ചോറും പച്ചയ്ക്ക് ഭക്ഷിച്ച ക്രൂരനാണെന്നും തുടര്‍ന്ന് അവയില്ലാതെയാണ് കമ്മീഷണറുടെ മൃതദേഹം അടക്കം ചെയ്തിരുന്നതെന്നും തിയോഡോറോയുടെ ഒരു എതിരാളിയായ സെവെറോ മോട്ടോ ആരോപിക്കുന്നു.

എന്നാല്‍ പ്രസിഡന്റ് ദൈവവുമായി നിരന്തര സമ്ബര്‍ക്കം പുലര്‍ത്തുന്ന ദൈവസമാനനായ വ്യക്തിയാണെന്നാണ് തിയോഡോറോയുടെ അടുത്ത അനുയായി സ്റ്റേറ്റ് റേഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് ആരെയും അനുവാദമില്ലാതെ വധിക്കാന്‍ അധികാരമുണ്ടെന്നും അനുയായി അവകാശപ്പെടുന്നു. ദൈവവുമായി സ്ഥിരമായി ബന്ധം പുലര്‍ത്തുന്നതിലൂടെയാണ് അദ്ദേഹത്തിന് ഇതിനുള്ള ശക്തി ലഭിക്കുന്നതെന്നും അനുയായി പറയുന്നു. തിയോഡോറോയുടെ ധൂര്‍ത്ത പുത്രനാണ് തിയോഡോറിന്‍ ഒബിയാന്‍ഗ്. ഇയാള്‍ രാജ്യത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്താണിരിക്കുന്നത്. പൊതു മുതല്‍ ധൂര്‍ത്തടിച്ച്‌ തന്റെ ആഡംബരജീവിതത്തിന് വേണ്ടി ഉപയോഗിക്കുന്നതിന്റെ പേരില്‍ കുപ്രസിദ്ധനാണിദ്ദേഹം. ഇത്തരത്തില്‍ പ്രൈവറ്റ് ജെറ്റുകള്‍ മുതല്‍ മുന്‍ പോപ്പ് സ്റ്റാര്‍ മൈക്കല്‍ ജാക്സന്റെ പ്രോപ്പര്‍ട്ടിയാ വൈറ്റ് ഗ്ലോവ് വരെ ഇദ്ദേഹം വാങ്ങിക്കൂട്ടിയിട്ടുണ്ട്. ധൂര്‍ത്തിന്റെ കാര്യത്തില്‍ അച്ഛന്‍ തിയോഡോറോയും ഒട്ടും മോശക്കാരനല്ല. ഫ്രാന്‍സില്‍ നിരവധി ആഡംബര വീടുകളും കാറുകളും ഇദ്ദേഹം കണക്കില്ലാതെ വാങ്ങിക്കൂട്ടിയെന്ന ആരോപണം ശക്തമാണ്.

No comments:

Post a Comment