Wednesday, 7 September 2016

ഐഫോണ്‍ 7 എത്തി, കുറഞ്ഞവില 62,500 രൂപ



സാന്‍ഫ്രാന്‍സിസ്കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകളും ആപ്പിള്‍ വാച്ചിന്റെ രണ്ടാം ശ്രേണിയും പുറത്തിറക്കിയത്

സാന്‍ഫ്രാന്‍സിസ്കോ: ആപ്പിളിന്റെ പുതിയ ഐഫോണ്‍ 7 വിപണിയില്‍ അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകളും ആപ്പിള്‍ വാച്ചിന്റെ രണ്ടാം ശ്രേണിയും പുറത്തിറക്കിയത്.

ഐഫോണ്‍ 6എസ്സിന്റെ അതേ വിലതന്നെയാണ് പുതിയ ഫോണിനും. ബേസ് മോഡലിന് ഇന്ത്യയില്‍ ഏകദേശം 62,500 രൂപയായിരിക്കും വില. യു.എസ്സില്‍ ഐഫോണ്‍ 7-ന് 649 ഡോളര്‍, ഐഫോണ്‍ 7 പ്ലസിന് 749 ഡോളര്‍, ആപ്പിള്‍ വാച്ച്‌ 2-ന് 369 ഡോളര്‍ എന്നിങ്ങനെയായിരിക്കും വില.


ഐഫോണ്‍ 7, 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളില്‍ ലഭ്യമായിരിക്കും. ഈ മാസം 16-ന് യു.എസ്. വിപണിയില്‍ എത്തും. ഒക്ടോബര്‍ ഏഴിനാണ് ഇന്ത്യയില്‍ അവതരിപ്പിക്കുക.

ഇയര്‍ഫോണ്‍ ജാക്ക് ഉണ്ടാകില്ല. ആപ്പിളിന്റെ കണക്ടിവിറ്റി സംവിധാനമായ ലൈറ്റ്നിങ് കണക്ടര്‍ ആണ് ഫോണിലെ ഏക കണക്ടിങ് ജാക്ക്. പൂര്‍ണമായും വാട്ടര്‍ റെസിസ്റ്റന്റ് ആണ്. മികച്ച ക്യാമറയും ഫ്ളാഷുമാണ് ഫോണിനുള്ളത്. ഉയര്‍ന്ന റെസല്യൂഷനിലുള്ള ഇരട്ട ലെന്‍സ് ആണ് ക്യാമറയുടെ പ്രത്യേകത. സൂപ്പര്‍ മാരിയോ ഗെയിമും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment