പന്ത് തലയിലിടിച്ച് പ്രഗ്യാന്‍ ഓജയ്ക്ക് പരിക്ക്
നോയിഡയില്‍ നടന്ന ഇന്ത്യ ബ്ലൂ- ഇന്ത്യ ഗ്രീന്‍ ദുലീപ് ട്രോഫി മത്സരത്തിനിടയ്ക്കാണ് പന്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന ഓജയ്ക്ക് പരിക്കേറ്റത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇടങ്കൈയന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയ്ക്ക് പന്ത് തലയില്‍ തട്ടി പരിക്കേറ്റു. നോയിഡയില്‍ ബുധനാഴ്ച നടന്ന ഇന്ത്യ ഗ്രീന്‍ - ഇന്ത്യ ബ്ലൂ ദുലീപ് ട്രോഫി മത്സരത്തിനിടയ്ക്കാണ് സംഭവം. ഇന്ത്യ ബ്ലൂ താരം പങ്കജ് സിങ് അടിച്ച പന്താണ് ഓജയുടെ തലയുടെ പിറകുവശത്ത് കൊണ്ടത്. ഷോട്ട് മിഡ് ഓണില്‍ ഫില്‍ഡ് ചെയ്യുകയായിരുന്നു ഓജ. ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഓജ സുഖം പ്രാപിച്ചുവരുന്നതായി ബി.സി.സി.എെ. അറിയിച്ചു.
Pragyan Ojha suffers freak head injury in @Paytm Duleep Trophy match, taken to hospital for tests https://t.co/2HQPbG3zmF- BCCI (@BCCI) 7 September 2016
ഉരുണ്ടുവരുന്ന പന്ത് പിടിക്കാന്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി ഇരിക്കുകയായിരുന്നു ഓജ.
എന്നാല്‍, അടുത്തെത്തിയ പന്ത് അപ്രതീക്ഷിതമായി കുത്തിയുയര്‍ന്നു. ഒഴിഞ്ഞുമാറാന്‍ ഓജ ശ്രമിച്ചെങ്കിലും പന്ത് തലയുടെ പിറക് വശത്തായി വന്നിടിക്കുകയാണ് ഉണ്ടായത്. ഉടന്‍ ഗ്രൗണ്ടില്‍ ബോധരഹിതനായി വീണ ഓജയെ ഉടനെ ആസ്പത്രിയിലേയ്ക്ക് മാറ്റി.
ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഓജ സുഖം പ്രാപിച്ച് വരികയാണെന്ന് ബിസിസിഐ അറിയിച്ചു. ആസ്പത്രിയില്‍ കഴിയുന്ന ഓജയുടെ ഒരു ചിത്രവും ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
No comments:
Post a Comment