Wednesday, 7 September 2016

പെണ്‍കുട്ടികളെ തുണി പൊക്കി കാണിച്ച ശ്രീജിത്ത് രവിയെ രക്ഷിക്കാന്‍ നീക്കം നടത്തിയ എസ് ഐ അടക്കമുള്ളവരെ സസ്പെന്റ് ചെയ്യും; ആദ്യ ഘട്ടമായി സിവില്‍ പൊലീസ് ഓഫീസര്‍ സസ്പെന്‍ഷനില്‍

ഒറ്റപ്പാലം: നടന്‍ ശ്രീജിത്ത് രവി വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്ന കേസില്‍ വീഴ്ചവരുത്തിയതിന് കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ്സ്റ്റേഷനില്‍ സ്പെഷല്‍ ബ്രാഞ്ചിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം സസ്പെന്‍ഡ്ചെയ്തിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജശേഖരനെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് അന്വേഷണവിധേയമായി സസ്പെന്‍ഡ്ചെയ്തത്.

കഴിഞ്ഞമാസം 27ന് സ്റ്റേഷനില്‍ കിട്ടിയ പരാതി യഥാസമയം റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വീഴ്ചവരുത്തിയതിനാണ് നടപടി.
അന്വേഷണത്തില്‍ വീഴ്ചവന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം എസ്.ഐ.യടക്കം മൂന്നുപേര്‍ക്കെതിരെക്കൂടി വകുപ്പുതല നടപടിയുണ്ടാകും. ജില്ലാ വനിതാ സെല്‍ സിഐ എലിസബത്ത്, സിഐ സുന്ദരന്‍ എന്നിവരാണ് പൊലീസുകാരുടെ വീഴ്ചയെക്കുറിച്ച്‌ അന്വേഷിക്കുന്നത്.

കളക്ടറുടെ നിര്‍ദേശപ്രകാരം ഒറ്റപ്പാലം സബ്കളക്ടര്‍ പി.ബി. നൂഹ് നടത്തിയ അന്വേഷണത്തിലും പൊലീസിന് വീഴ്ചപറ്റിയതായി കണ്ടെത്തിയിരുന്നു. പ്രതിയെ കുട്ടികള്‍ തിരിച്ചറിഞ്ഞിരുന്നു. കാര്‍നമ്ബറും മൊബൈല്‍ടവറും കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിക്കെതിരെ കേസെടുക്കാന്‍തക്ക തെളിവുകള്‍ ലഭിച്ചിട്ടും കാലതാമസം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

27നുനടന്ന സംഭവത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും 31നാണ് കേസ് രജിസ്റ്റര്‍ചെയ്യുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ (പോക്സോ) നിയമം ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല.
ഈ മാസം ഒന്നിനാണ് പല്ലാവൂരിനടുത്ത് ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് ശ്രീജിത്ത് രവിയെ കസ്റ്റഡിയിലെടുത്തത്. രണ്ടിനാണ് പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

No comments:

Post a Comment