ട്രയിനില്‍ കയറുന്നതിനിടയില്‍ വീണ് മരിച്ച വൈദികന്‍ യാക്കോബായ സഭാംഗം; മുംബൈയില്‍ സ്ഥലം മാറി എത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രം
മുംബൈ: തീവണ്ടിയില്‍ കയറുന്നതിനിടെ വൈദികന്‍ കാലിടറി റെയില്‍പ്പാളത്തില്‍ വീണുമരിച്ചു. യാക്കോബായ സിറിയന്‍ ചര്‍ച്ചിലെ വൈദികനായ ഫാ. എബ്രഹാം പുളിയേലില്‍ ആണ് മരിച്ചത്. മുംബൈയില്‍ ദാദര്‍ സ്റ്റേഷനിലായിരുന്നു അപകടം.. എറണാകുളം കുറുപ്പംപ്പടി പുളിയേലില്‍ കുടുംബാംഗമാണ്.
25 വര്‍ഷമായി വൈദികനായി സേവനമനുഷ്ഠിച്ചു വരുന്ന അദ്ദേഹം മൂന്നുമാസം മുമ്ബാണ് മുംബൈയിലേക്ക് സ്ഥലംമാറിവന്നത്. വസായ്ക്കടുത്തുള്ള നായ്ഗാവ് പള്ളിയിലെ വികാരിയായിരുന്നു. ബുധനാഴ്ച രാവിലെ മുളുണ്ട് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോകുംവഴിയാണ് അപകടമുണ്ടായത്.
ഭാര്യ: റീന മക്കള്‍: അലിഷുബ, അബീന, ഡീക്കന്‍ എല്‍ദോ.
മൃതദേഹം നായ്ഗാവ് പള്ളിയില്‍ പൊതു ദര്‍ശനത്തിന് വച്ചു. ശവസംസ്കാരം എറണാകുളം ബഥേല്‍ സുലോക്കപ്പള്ളിയിലെ സെമിത്തേരിയില്‍.
No comments:
Post a Comment