Thursday, 8 September 2016

ആര്‍എസ്‌എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ ഔദാര്യത്തിലല്ല: സുരേന്ദ്രന്‍



കോഴിക്കോട്• യുഡിഎഫിനെ അഴിമതിക്കേസില്‍ പിടിച്ചു കെട്ടാമെന്നു ബോധ്യപ്പെട്ട സിപിഎം, ബിജെപിയെ തളയ്ക്കാനുള്ള ആയുധമായി അക്രമത്തെ കൂട്ടുപിടിക്കുകയാണെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പുതിയ കേന്ദ്രങ്ങളില്‍ ബിജെപി സ്വാധീനം ഉറപ്പിക്കുന്നതു തടയാനാണു വ്യാപക അക്രമം അഴിച്ചു വിടുന്നത്. ബിജെപിയുടെ വളര്‍ച്ച തടയുന്നതിന്റെ ഭാഗമാണ് ആര്‍എസ്‌എസിനെതിരായ നീക്കവും. ആര്‍എസ്‌എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് ഈ സര്‍ക്കാരിന്റെ ഔദാര്യത്തിലല്ല. നിയമപരമായാണ്. ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കേരളത്തിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു പരാതിയെങ്കിലും ഹാജരാക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും സഹായിച്ച ദേശദ്രോഹ ശക്തികളെ പ്രീണിപ്പിക്കാനാണു സര്‍ക്കാര്‍ ആര്‍എസ്‌എസിനെതിരായ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയാറായില്ലെങ്കില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി ബിജെപി തെരുവിലിറങ്ങും. ആ ജനമുന്നേറ്റത്തെ തടയാന്‍ സിപിഎമ്മിനു കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെ.എം.മാണിക്കു വേണ്ടി പിണറായി വിജയന്റെ വലംകൈ എം.കെ.ദാമോദരന്‍ ഹാജരാകുന്നതു യാദൃശ്ചികതയായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് കേസും മറുവശത്തു സഹായിക്കുന്ന നിലപാടുമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

No comments:

Post a Comment