ഘടകകക്ഷികളുമായുള്ള ബന്ധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം• ഘടകകക്ഷികളുമായുള്ള ബന്ധം ദൃഢമാക്കി യുഡിഎഫ് സംവിധാനം കൂടുതല്‍ ശക്തമായി മുന്നോട്ടു പോകുമെന്നു കോണ്‍ഗ്രസിന്റെ ഉറപ്പ്. വിവിധ കക്ഷികളുമായി പ്രത്യേകം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ.എം.മാണി മുന്നണി വിട്ട സാഹചര്യം കൂടി കണക്കിലെടുത്താണ് പാര്‍ട്ടികള്‍ക്കു പരാതികളുണ്ടെങ്കില്‍ പ്രത്യേക ചര്‍ച്ചയ്ക്കു കോണ്‍ഗ്രസ് സന്നദ്ധമായത്.
ജനതാദള്‍(യു), ആര്‍എസ്പി, കേരളകോണ്‍ഗ്രസ്(ജേക്കബ്), സിഎംപി(സി.പി ജോണ്‍) കക്ഷികളുമായി യുഡിഎഫ് യോഗത്തിനു ശേഷം വെവ്വേറെ ചര്‍ച്ച നടന്നു. നേമത്തെ വന്‍തോല്‍വി പരാതിയായി ദള്‍ ഉന്നയിച്ചില്ലെങ്കിലും അവിടെ കോണ്‍ഗ്രസിന്റെ ഭാഗത്തു ജാഗ്രതക്കുറവുണ്ടായി എന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ തന്നെ സമ്മതിച്ചു.
മധ്യതിരുവിതാംകൂറിലെ രണ്ടു ജില്ലകളില്‍ യുഡിഎഫ് നേതൃപദവികള്‍ ദള്‍ ചോദിച്ചു. ആര്‍എസ്പിയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ്(എം) വിട്ടുപോയ സാഹചര്യത്തില്‍ അവര്‍ വഹിച്ചുവന്ന അഞ്ചുപദവികള്‍ പങ്കുവയ്ക്കാനാണു ധാരണ. അടുത്ത യുഡിഎഫ് യോഗം ഇക്കാര്യം തീരുമാനിക്കും.
No comments:
Post a Comment