ഉണക്കമീന്‍ പുഴുവരിക്കുന്ന നിലയില്‍ - പത്തനംതിട്ടയിലെ പരിശോധനയില്‍ കണ്ടെത്തിയത് - ചിത്രങ്ങള്‍
പത്തനംതിട്ട• നഗരത്തിലെ ഹോട്ടലുകള്‍, മല്‍സ്യ മാര്‍ക്കറ്റ്, ഇറച്ചിക്കട എന്നിവിടങ്ങളില്‍ വിജിലന്‍സ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ആരോഗ്യവകുപ്പ്, അളവു തൂക്കവിഭാഗം, തൊഴില്‍വകുപ്പ് എന്നിവര്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ശുചിത്വമില്ലായ്മയും പഴകിയ സാധനങ്ങളും. ലൈസന്‍സ് ഇല്ലാതെയും നിയമം ലംഘിച്ചും നടത്തുന്ന ഇറച്ചിക്കടയും.
നഗരത്തിലെ മല്‍സ്യമാര്‍ക്കറ്റില്‍ വില്‍പ്പനക്കു കൊണ്ടുവന്ന വലിയ മല്‍സ്യങ്ങള്‍ തറയില്‍ കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ ഇട്ടിരിക്കുന്നതായി കണ്ടെത്തി. അതേപോലെ വാങ്ങാന്‍ എത്തുന്നവര്‍ നടന്നുപോകുന്ന വഴിയില്‍ ഒരാള്‍ നീളമുള്ള തള ഇനത്തില്‍പ്പെട്ട മീന്‍ ഇട്ടിരിക്കുന്നതും കണ്ടെത്തി. റെയ്ഡിന് നേതൃത്വം നല്‍കിയ വിജിലന്‍സ് ഡിവൈഎസ്പി പി.ഡി.രാധാകൃഷ്ണപിള്ള ഇതേപ്പറ്റി തിരക്കിയപ്പോള്‍ ഐസ് എത്താത്തിനാല്‍ പ്രീസറില്‍ വെയ്ക്കാന്‍ പറ്റിയില്ലെന്നായിരുന്നു മറുപടി.
ലൈസന്‍സ് ഇല്ലാതെ ഇറച്ചി, മല്‍സ്യ വ്യാപാരം നടക്കുന്നതായും ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍ ഹോട്ടലുകളും മല്‍സ്യവ്യാപാരശാലകളും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇറച്ചിക്കടയ്ക്ക് ലൈസന്‍സ് ഇല്ല. കടയോടു ചേര്‍ന്ന് അറവുശാലയില്ല. വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ചു രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം കന്നുകാലികളെ കൊല്ലാനെന്ന നിബന്ധനയും പാലിക്കുന്നില്ലെന്നു പരിശോധനയില്‍ കണ്ടെത്തി. നഗരത്തിലെ ഹെല്‍ത്ത് കാര്‍ഡുകള്‍ ഉള്ളവര്‍ മാത്രമേ ഹോട്ടലുകളില്‍ ജോലിയെടുക്കാവു എന്ന നിബന്ധനയും പാലിക്കുന്നില്ല, കൈയില്‍ വ്രണമുള്ളവര്‍ പാചകശാലയില്‍ ജോലിനോക്കുന്നുതും കണ്ടു. ഉണക്കമീന്‍ കടയില്‍ പുഴുവരിക്കുന്ന മീന്‍ കണ്ടത് പിടിച്ചെടുത്തു നശിപ്പിച്ചു. ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണവും പിടിച്ചെടുത്തു.
No comments:
Post a Comment