ആകാശത്ത് വച്ച് വിമാനത്തിന് വഴി തെറ്റുമോ..? സിഡ്നിയില്‍ നിന്നും മലേഷ്യയിലേക്ക് പുറപ്പെട്ട വിമാനം വഴി തെറ്റി മെല്‍ബണില്‍ ഇറങ്ങിയ കഥ
ബസും കാറുമൊക്കെ റൂട്ട് മാറി ഓടി വഴി തെറ്റുമെങ്കിലും ആകാശത്ത് പറക്കുന്ന വിമാനങ്ങള്‍ കിറുകൃത്യമായി വഴി തെറ്റാതെയാണ് പറക്കുന്നതെന്നാണ് നാം ധരിച്ച് വച്ചിരിക്കുന്നത്. എന്നാല്‍ വിമാനങ്ങള്‍ക്കും വഴി തെറ്റുമെന്നാണ് ഏറ്റവും പുതിയൊരു റിപ്പോര്‍ട്ട് തെളിയിക്കുന്നത്. സിഡ്നിയില്‍ നിന്നും മലേഷ്യയ്ക്ക് പോകാന്‍ പുറപ്പെട്ട് പോയ എയര്‍ ഏഷ്യയുടെ വിമാനം വഴിതെറ്റി മെല്‍ബണിലിറങ്ങിയതിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.സിഡ്നിയില്‍ നിന്നും കൊലാലംപൂരിലേക്ക് പുറപ്പെട്ട എയര്‍ബസ് എ330നാണ് വഴി തെറ്റിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10ന് നടന്ന സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇന്നലെയാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. വിമാനത്തിന്റെ ക്യാപ്റ്റന്‍ കമ്ബ്യൂട്ടറില്‍ തെറ്റായ ഡാറ്റ എന്റര്‍ ചെയ്തതിനെ തുടര്‍ന്നാണീ വഴി തെറ്റല്‍ സംഭവിച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിമാനം വഴി തെറ്റിപ്പറക്കാന്‍ തുടങ്ങിയെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇത് അടിയന്തിരമായി മെല്‍ബണിലിറക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാക്ക പ്പട്ടിരിക്കുന്നത്. തുടര്‍ന്ന് അവര്‍ ഇക്കാര്യം വിമാനത്തിന്റെ ക്രൂവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 18 മാസങ്ങളോളമായി എ 330 പറത്തി ശീലമുള്ള പൈലറ്റ് വിമാനത്തെ സിഡ്നിയിലേക്ക് തിരിച്ചിറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ കാരണം വിമാനത്തെ മെല്‍ബണിലിറക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുക യായിരുന്നു. തുടര്‍ന്ന് വിമാനം അവിടെ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.
പൈലറ്റ് തെറ്റായ ലോന്‍ഗിറ്റിയൂഡിനല്‍ പൊസിഷന്‍ എന്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് വിമാനം തെറ്റായ ദിശയില്‍ പറക്കാന്‍ തുടങ്ങിയതെന്നാണ് അന്വേഷണത്തിലൂടെ എടിഎസ്ബി കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ സിസ്റ്റങ്ങളെ ഇത് ബാധിക്കുകയും വിമാനത്തിന് വഴി തെറ്റുകയുമായിരുന്നു. ഇത് ഉടന്‍ തിരിച്ചറിയാനും തിരുത്താനും വിമാനത്തില്‍ ഒട്ടേറെ സംവിധാനങ്ങളുണ്ടെങ്കിലും അത് തിരിച്ചറിയപ്പെടാതെ പോവുകയും വിമാനം വഴി തെറ്റിപ്പറക്കുകയുമായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്തന്. ഡാറ്റ എന്‍ട്രിയില്‍ വരുന്ന പാകപ്പിഴവുകളെ തടയുന്നതിനായുള്ള അപ്ഗ്രേഡ് ഫ്ലൈറ്റ് മാനേജ്മെന്റ് സിസ്റ്റം ഏര്‍പ്പെടുത്താന്‍ ഈ വിമാനം അനുയോജ്യമല്ലെന്നും എടിഎസ്ബി കണ്ടെത്തിയിരുന്നു.
പ്രസ്തുത പിഴവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഫ്ലൈറ്റ് ക്രൂ അത് തിരുത്താന്‍ ആകാശത്ത് വച്ച് തന്നെ ശ്രമം നടത്തിയിരുന്നുവെങ്കിലും അത് കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നയിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം നിലത്തിറക്കാന്‍ അവര്‍ തീരുമാനിക്കുകയയായിരുന്നു.
No comments:
Post a Comment