Sunday, 11 September 2016

സ്വദേശി ജീന്‍സുമായി ബാബ രാംദേവ്



നാഗ്പൂര്‍ • യോഗ ഗുരു ബാബ രാംദേവിന്റെ കമ്ബനിയായ പതഞ്ജലി ഗ്രൂപ്പ് സ്വദേശി ജീന്‍സുമായി ലോകവിപണിയിലേക്ക് എത്തുന്നു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ പതഞ്ജലിയുടെ ജീന്‍സ് വിപണിയില്‍ ഇറക്കുമെന്ന് രാംദേവ് പറഞ്ഞു. യുവാക്കളുടെ ഭാഗത്തുനിന്നും വലിയ തോതില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിദേശ ബ്രാന്‍ഡുകളുമായി കിടപിടിക്കുന്ന രീതിയില്‍ ലോക മാര്‍ക്കറ്റിലേക്ക് സ്വദേശി ജീന്‍സുമായി ഇറങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര വിപണിയിലേക്ക് കൂടുതലായി പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങള്‍. വലിയ സ്വീകാര്യതയാണ് പത്ഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്നത്. എഫ്‌എംസിജി (ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യൂമര്‍ ഗുഡ്സ്) ഉത്പന്നങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം.
ഭാവിയില്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ബിസിനസ് വളര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നേപ്പാള്‍, ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ പതഞ്ജലിക്ക് മികച്ച സ്വീകാര്യതയാണുള്ളത്. കാനഡയിലും പതഞ്ജലി ഉത്പന്നങ്ങള്‍ ലഭ്യമാണെന്നും രാംദേവ് പറഞ്ഞു.


No comments:

Post a Comment