Wednesday, 7 September 2016

തലസ്ഥാനത്തെ സിപിഎം ആക്രമണം കുമ്മനത്തെ ലക്ഷ്യമിട്ട്: നിർമല സീതാരാമൻ



ന്യൂഡൽഹി ∙ ബിജെപി സംസ്ഥാന ഒാഫിസിനു നേരെയുണ്ടായ ആക്രമണം അധ്യക്ഷൻ കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടെന്ന് കേന്ദ്ര വാണിജ്യ–വ്യവസായ സഹമന്ത്രി നിർമല സീതാരാമൻ. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് സർക്കാർ പിന്തുണ നൽകുന്നുവെന്നും അക്രമം നടത്തുന്നവർക്കെതിരെ സർക്കാർ കേസെടുക്കുന്നില്ലെന്നും അവർ ആരോപിച്ചു.

കേരളത്തിൽ പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത് സിപിഎം പ്രവർത്തകരാണ്. സംസ്ഥാന ഘടകത്തെ നിയന്ത്രിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇടപെടണമെന്നും നിർമല സീതാരാമൻ പറഞ്ഞു.

ഇന്നലെ അർധരാത്രിയാണ് തിരുവനന്തപുരത്തെ കുന്നുകുഴിയിലുള്ള ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം ഉണ്ടായത്. ഓഫിസിന്റെ മുൻഭാഗത്തെ ജനൽച്ചില്ലുകൾ തകർന്നു. നാടൻ ബോംബ് ആക്രമണമാണെന്നു ബിജെപി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ഏറുപടക്കമാണെന്നാണു പൊലീസിനു കിട്ടിയ ആദ്യ സൂചന.

സംഭവം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപു വരെ കുമ്മനം രാജശേഖരൻ ഈ ഒാഫിസിൽ ഉണ്ടായിരുന്നുവെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികണം.

No comments:

Post a Comment