Sunday, 11 September 2016

ഓണം: സര്‍ക്കാര്‍ 'ജവാന്‍' ഉത്പാദനം വര്‍ധിപ്പിച്ചു



ഓണ സീസണ്‍ ലക്ഷ്യമിട്ട് പതിനയ്യായിരം കേസ് മദ്യം അധികമായി ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: ഓണക്കാലത്ത് വര്‍ധിച്ച ആവശ്യം പരിഗണിച്ച്‌ സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്റെ ഉത്പാദനം വര്‍ധിപ്പിച്ചു. ഓണ സീസണ്‍ ലക്ഷ്യമിട്ട് പതിനയ്യായിരം കേസ് മദ്യം അധികമായി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

മാസത്തില്‍ 1.25 ലക്ഷം കേസ് മദ്യമായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. ഓണം പ്രമാണിച്ച്‌ ഇത് 1.40 ലക്ഷം കേസ് ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഉയര്‍ന്ന ഡിമാന്റ് ആണ് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

തിരുവല്ല വളഞ്ഞവട്ടത്തുള്ള ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സിലാണ് ജവാന്‍ റം ഉല്‍പാദിപ്പിക്കുന്നത്.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള കമ്ബനിയാണിത്.

No comments:

Post a Comment