കാവേരി നദീജല പ്രശ്നം: പ്രതിദിനം രണ്ടുലക്ഷത്തിന്റെ നഷ്ടത്തില്‍ കെ.എസ്.ആര്‍.ടി.സി
ഈദ്, ഓണാവധി എന്നിവ അടുത്തതിനു പിന്നാലെ തുടര്‍ച്ചയായി മൂന്നാം ദിവസവും ബസ് സര്‍വീസ് മുടങ്ങിയതിനാല്‍ ദുരിതത്തിലാണ് ബെംഗളൂരു മലയാളികള്‍.
ബെംഗളൂരു: കാവേരി നദീജല പ്രശ്നത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ മുടങ്ങുന്നു. പ്രതിഷേധങ്ങള്‍ രൂക്ഷമായതോടെ തിങ്കളാഴ്ച മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പതിനെട്ടോളം സര്‍വീസുകളാണ് പ്രതിദിനം മുടങ്ങുന്നത്. ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപ വരെ പ്രതിദിനം നഷ്ടമുണ്ടാകുന്നതായും അധികൃതര്‍ അറിയിച്ചു.
ഈദ്, ഓണാവധി എന്നിവ അടുത്തതിനു പിന്നാലെ തുടര്‍ച്ചയായി മൂന്നാം ദിവസവും ബസ് സര്‍വീസ് മുടങ്ങിയതിനാല്‍ ദുരിതത്തിലാണ് ബെംഗളൂരു മലയാളികള്‍.
വൈകിട്ട് ആറുമണിക്കുശേഷം പ്രശ്നങ്ങളില്ലെങ്കില്‍ സര്‍വീസ് നടത്താനുള്ള പദ്ധതിയിലാണെന്നും അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് വെള്ളിയാഴ്ച സംസ്ഥാനബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. നദീജല പ്രശ്നത്തില്‍ മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളില്‍ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ വരും ദിനങ്ങളിലും സര്‍വീസ് മുടങ്ങിയേക്കും.
No comments:
Post a Comment