കൊല്‍ക്കത്ത:പകുതി ഇന്ത്യക്കാരിയായ പ്രിയങ്കാ യോഷിക്കാവ ലോക സുന്ദരി മത്സരത്തില്‍ ജപ്പാനെ പ്രതിനിധീകരിക്കുന്നതില്‍ അന്നാട്ടില്‍പ്രതിഷേധങ്ങളുണ്ടെങ്കിലും ഇവിടെ അത് ഒരു ആഘോഷമാക്കി മാറ്റുകയാണ് ഇന്ത്യയും പ്രത്യേകിച്ച് കൊല്‍ക്കത്തയും. വംഗനാടിന്റെ കൂടെ സൗന്ദര്യമാണല്ലോ പ്രിയങ്കയുടേത്. എനനാല്‍ ഇ്പപോല്‍ പുതിയതായി വരുന്ന വിവരങ്ങളനുസരിച്ച് ബംഗാളിലെ ആദ്യത്തെ മുഖ്യമന്ത്രിയായ പ്രഫുല്‍ ചന്ദ്ര ഘോഷിന്റെ ചെറുമകളുടെ മകളാണ് പ്രിയങ്ക.
ഇപ്പോള്‍ ടോക്കിയോയില്‍ താമസിക്കുന്ന പ്രിയങ്ക എന്ന ഈ22കാരി തന്റെ കുട്ടിക്കാലത്ത് 20003 മുതല്‍ 2004 വരെ കോല്‍ക്കത്തയില്‍ താമസിച്ചിട്ടുണ്ട്. തന്റെ പിതാവ് ഒരു ഇന്ത്യക്കാരനാണെന്നും അതില്‍ തനിക്ക് അഭിമാനമാണ് ഉള്ളതെന്നും പ്രിയങ്ക പറയുന്നു.പ്രിയങ്കയുടെ പിതാവായ അരുണ്‍ ഘോഷ് 36 വര്‍ഷങ്ങലര്‍ക്ക് മുന്‍പാണ് ജപ്പാനിലേക്ക് കേുടിയേറിയത്. തന്റെ മകളുടെ ആഗ്രഹങ്ങളെ എന്നും പിന്തുണയ്ക്കാനാണ് തങ്ങള്‍ ഇഷ്ടപെട്ടിരുന്നതെന്നും പ്രിയങ്കയുടെ പിതാവ് അരുണ്‍ പറയുന്നു
അരുണ്‍ഘോഷിന്റെ ഒരു സഹോദരനും ഇപ്പോല്‍ ടോക്കിയോയിലാണ് ഉള്ളത്. മറ്റ് സഹോദരങ്ങള്‍ ഇപ്പോഴും ഇന്ത്യയിലാണ് ഉള്ളത്. തന്റെ ബയോഡാറ്റയ്ക്ക് ഒരു അലങ്കാരം ലഭിക്കുന്നതിവനായി ഒരു വനിതാ ആനപാപ്പാനായിട്ടുള്ള വിദ്യകളും പ്രിയങ്ക അഭ്യസിച്ചിട്ടുണ്ട്.1994 ജനുവരി 24ന് ജപ്പാന് തലസ്ഥാനമായ ടോക്കിയോയിലാണ് പ്രിയങ്ക ജനിച്ചത്.
ഡിസംബറില്‍ വാഷിങ്ടണില്‍ വച്ചു നടക്കുന്ന മിസ് വേള്‍ഡ് മല്‍സരത്തില്‍ ജപ്പാനെ പ്രതിനിധീകരിക്കുന്നത് പ്രിയങ്കയാകും. മികച്ച ബോക്സറും ആന പരിശീലക കൂടിയാണ് പ്രിയങ്ക. ടോക്യോയിലാണ് പ്രിയങ്ക ജനിച്ചത്. അമ്മ ജപ്പാന്‍കാരിയും അച്ഛന്‍ ഇന്ത്യക്കാരനുമാണ്. അരിയാനയ്ക്കു മുമ്ബ് ഹാഫു പെണ്‍കുട്ടികള്‍ക്ക് (സങ്കര വംശജരെ സൂചിപ്പിക്കുന്ന പദം) കള്‍ക്ക് ജപ്പാനെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.
No comments:
Post a Comment