Friday, 9 September 2016

അധ്യാപികയുടെ മാനസിക പീഡനം; ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു


എറണാകുളം • അധ്യാപികയുടെ മാനസിക പീഡനത്തെത്തുടര്‍ന്നു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായ ടി.എ.നന്ദനയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ ‍കോളജില്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പരീക്ഷയ്ക്ക് വന്ന നന്ദയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച എഴുത്താണ് ആക്ഷേപത്തിന് ഇടയാക്കിയത്. അധ്യാപിയുടെ ആക്ഷേപത്തെത്തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. അധ്യാപികയ്ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി.
അതേസമയം, സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല.

No comments:

Post a Comment